Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jasprit Bumrah

ല​ങ്ക​യെ വി​റ​പ്പി​ക്കാ​ൻ യോ​ർ​ക്ക​ർ കിം​ഗ് തി​രി​ച്ചെ​ത്തു​ന്നു; ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത് ജ​സ്പ്രീ​ത് ബും​റ

മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ജ​സ്പ്രീ​ത് ബും​റ ഫി​റ്റ്‌​നെ​സ് വീ​ണ്ടെ​ടു​ത്ത് തി​രി​ച്ചെ​ത്തി. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കി​ടെ പ​രി​ക്കേ​റ്റ താ​രം ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സി​ല്‍ ന​ട​ത്തി​യ ഫി​റ്റ്ന​സ് ടെ​സ്റ്റു​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ടീ​മി​ൽ ഇ​ടം​നേ​ടി​യ​ത്.

ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന വി​ജ​യി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ​യാ​ണ് ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ടെ​സ്റ്റ് സ്‌​ക്വാ​ഡി​ല്‍ താ​ര​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ലും ബും​റ ക​ളി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ നി​ല​വി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​ക്ക് ബും​റ​യു​ടെ തി​രി​ച്ചു​വ​ര​വ് വ​ലി​യ ക​രു​ത്താ​ണ് പ​ക​രു​ന്ന​ത്.

ശ്രീ​ല​ങ്ക​യ്ക്ക് തൊ​ട്ടു​മു​ന്നി​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം. 2027-ലെ ​ഫൈ​ന​ല്‍ ല​ക്ഷ്യ​മി​ടു​ന്ന ഇ​ന്ത്യ​ക്ക് ഈ ​പ​ര​മ്പ​ര​യി​ലെ വി​ജ​യ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. നി​ല​വി​ൽ ശേ​ഷി​ക്കു​ന്ന ഒ​മ്പ​തു​ടെ​സ്റ്റു​ക​ളി​ല്‍ ഏ​ഴെ​ണ്ണ​ത്തി​ലെ​ങ്കി​ലും വി​ജ​യി​ച്ചാ​ല്‍ മാ​ത്ര​മെ ഇ​ന്ത്യ​ക്ക് ഫൈ​ന​ല്‍ സാ​ധ്യ​ത നി​ല​നി​ര്‍​ത്താ​നാ​കൂ. ശ്രീ​ല​ങ്ക​യി​ലെ പ​ര​മ്പ​ര​യ്ക്ക് ശേ​ഷം ഈ ​വ​ര്‍​ഷാ​വ​സാ​നം ന്യൂ​സി​ല​ന്‍​ഡി​ലേ​ക്ക് പ​ര്യ​ട​ന​മു​ണ്ട്.

അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക ടെ​സ്റ്റി​ല്‍ നി​ന്ന് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രു​ന്ന ഓ​ൾ​റൗ​ണ്ട​ർ ര​വീ​ന്ദ്ര ജു​ഡേ​ജ​യും പ​ര​മ്പ​ര​യ്ക്കാ​യി ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി. മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍ എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് പേ​സ് ബൗ​ള​ർ​മാ​ർ.

Sports

ഗോ​ഹ​ട്ടി ടെ​സ്റ്റ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച

ഗോ​ഹ​ട്ടി: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യ ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 247 എ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക.

25 റ​ൺ​സു​മാ​യി സെ​നു​ര​ൻ മു​ത്തു​സാ​മി​യും ഒ​രു റ​ണു​മാ​യി കൈ​ൽ വെ​രെ​യ്നും ആ​ണ് ക്രീ​സി​ലു​ള്ള​ത്. ഓ​പ്പ​ണ​ർ​മാ​ർ ന​ൽ​കി​യ മി​ക​ച്ച തു​ട​ക്ക​ത്തി​ന് ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് നി​ര ത​ക​രു​ക​യാ​യി​രു​ന്നു. എ​യ്ഡ​ൻ മാ​ർ​ക്ര​വും റ​യാ​ൻ റി​ക്കി​ൾ​ട​ണും ചേ​ർ​ന്ന് 82 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​യ്ഡ​ൻ മാ​ർ​ക്ര​ത്തെ ബൗ​ള്‍​ഡാ​ക്കി​യ ജ​സ്പ്രീ​ത് ബു​മ്ര​യാ​ണ് ഇ​ന്ത്യ​ക്ക് ബ്രേ​ക്ക് ത്രൂ ​ന​ല്‍​കി​യ​ത്. 38 റ​ൺ​സെ​ടു​ത്താ​ണ് മാ​ർ​ക്രം പു​റ​ത്താ​യ​ത്.

തൊ​ട്ട​ടു​ത്ത ഓ​വ​റി​ൽ റി​ക്കി​ൾ​ട്ട​ണെ പു​റ​ത്താ​ക്കി​യ കു​ൽ​ദീ​പ് ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും ആ​ശ്വാ​സം സ​മ്മാ​നി​ച്ചു. റി​ക്കി​ൾ​ട​ൺ 35 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച ട്രി​സ്റ്റ​ൺ സ്റ്റ​ബ്സും തെം​ബ ബാ​വു​മ​യും മി​ക​ച്ച രീ​തി​യി​ൽ ബാ​റ്റ് വീ​ശി. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 84 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ടീം ​സ്കോ​ർ 166ൽ ​നി​ൽ​ക്കെ 41 റ​ൺ​സെ​ടു​ത്ത ബാ​വു​മ പു​റ​ത്താ​യി. ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ബാ​വു​മ​യെ പ​വ​ലി​യ​നി​ലേ​യ്ക്ക് മ​ട​ക്കി​യ​ത്. ടീം ​സ്കോ​ർ 187ൽ ​നി​ൽ​ക്കെ സ്റ്റ​ബ്സും പു​റ​ത്താ​യി. അ​ർ​ധ സെ​ഞ്ചു​റി​ക്ക് ഒ​രു റ​ൺ അ​ക​ലെ​യാ​ണ് സ്റ്റ​ബ്സ് പു​റ​ത്താ​യ​ത്. കു​ൽ​ദീ​പ് യാ​ദ​വാ​ണ് സ്റ്റ​ബ്സി​ന്‍റെ വി​ക്ക​റ്റ് എ​ടു​ത്ത​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ്കോ​ർ 200 ക​ട​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചാം വി​ക്ക​റ്റും വീ​ണു. 13 റ​ൺ​സെ​ടു​ത്ത വി​യാ​ൻ മു​ൾ​ഡ​റി​നെ കു​ൽ​ദീ​പ് യാ​ദ​വ് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ടീം ​സ്കോ​ർ 201 റ​ൺ​സാ​യി​രു​ന്നു മു​ൾ​ഡ​ർ പു​റ​ത്താ​കു​മ്പോൾ.

പി​ന്നീ​ട് ഒ​ത്തു​ച്ചേ​ർ​ന്ന ടോ​ണി ഡി ​സോ​ർ​സി​യും സെ​നു​ര​ൻ മു​ത്തു​സാ​മി​യും ചേ​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ 45 കൂ​ട്ടി​ച്ചേ​ർ​ത്തു. ടീം ​സ്കോ​ർ 246ൽ ​നി​ൽ​ക്കെ സോ​ർ​സി​സും മ​ട​ങ്ങി. മു​ഹ​മ്മ​ദ് സി​റാ​ജാ​ണ് സോ​ർ​സി​യു​ടെ വി​ക്ക​റ്റെ​ടു​ത്ത​ത്. പി​ന്നീ​ട് ഒ​രു റ​ൺ മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഇ​ന്ന് നേ​ടാ​നാ​യ​ത്.

 

Sports

ഷാ​ർ​ദു​ൾ ഠാ​ക്കൂ​റി​നു പ​ണി​കി​ട്ടി; പ​ക​രം എ​ത്തു​ക ഈ ​ഓ​ൾ റൗ​ണ്ട​ർ‌...

ബി​ര്‍​മിം​ഗ്ഹാം: ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍​സി അ​ര​ങ്ങേ​റ്റ പ​ര​മ്പ​ര​യി​ലെ ര​ണ്ടാം പോ​രാ​ട്ട​ത്തി​നു ജൂ​ലൈ ര​ണ്ടി​നു ബി​ര്‍​മിം​ഗ്ഹാ​മി​ലെ എ​ജ്ബാ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. ടീം ​ഇ​ന്ത്യ​ക്കു ടെ​സ്റ്റി​ല്‍ ഇ​തു​വ​രെ ഒ​രു എ​ഡ്ജും ഇ​ല്ലാ​ത്ത മൈ​താ​ന​മാ​ണ് എ​ജ്ബാ​സ്റ്റ​ണ്‍ എ​ന്ന​താ​ണ് ച​രി​ത്രം. ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ലീ​ഡ്‌​സ് ടെ​സ്റ്റി​ല്‍ കൈ​വി​ട്ട​ക​ളി​യി​ലൂ​ടെ ഇ​ന്ത്യ അ​ഞ്ച് വി​ക്ക​റ്റ് തോ​ല്‍​വി വ​ഴ​ങ്ങി​യി​രു​ന്നു.

ഇം​ഗ്ല​ണ്ടി​നെ​തി​രേ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യു​ടെ പേ​സ് ഓ​ള്‍​റൗ​ണ്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക് നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി തി​രി​ച്ചെ​ത്തും എ​ന്നാ​ണ് വി​വ​രം. പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ല്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​ക്ക് കൃ​ത്യ​മാ​യ സ്ഥാ​നം ന​ല്‍​കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നീ​ക്കം. ലീ​ഡ്‌​സി​ല്‍ പേ​സ് ഓ​ള്‍ റൗ​ണ്ട​ര്‍ സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യ ഷാ​ര്‍​ദു​ള്‍ ഠാ​ക്കൂ​റി​നു പ​ക​ര​മാ​ണ് നി​തീ​ഷ് കു​മാ​ര്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ എ​ത്തു​ക. ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. ഇ​തു​വ​രെ അ​ഞ്ച് ടെ​സ്റ്റ് ക​ളി​ച്ചി​ട്ടു​ണ്ട് 22കാ​ര​നാ​യ ഈ ​ബാ​റ്റിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍.

അ​തു​പോ​ലെ സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വ്, സ്പി​ൻ ഓ​ൾ റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ണ്ടാ​യേ​ക്കും എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്. സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യു​ടെ അ​ഭാ​വ​ത്തി​ൽ അ​ർ​ഷ​ദീ​പ് സിം​ഗ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ എ​ത്തും എ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

ലീ​ഡ്‌​സ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ നാ​ളെ ക​ളി​ക്കാ​ന്‍ സാ​ധ്യ​ത ഇ​ല്ലെ​ന്ന​താ​ണ് ടീം ​ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. ടീം ​പ​രി​ശീ​ല​ന​ത്തി​ല്‍ ബും​റ പ​ങ്കെ​ടു​ത്തി​രു​ന്നു.

പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ബും​റ ഉ​ണ്ടാ​കു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​കാ​ന്‍ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​യി​ല്ല. ഇ​ന്ത്യ​യു​ടെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് റ​യാ​ന്‍ ടെ​ന്‍​ഡോ​ഷെ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ: ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബും​റ ഉ​ണ്ടാ​കും. എ​ന്നാ​ല്‍, മ​ത്സ​രം ക​ളി​ക്കു​മോ എ​ന്ന​തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

Sports

ബും​റ​യ്ക്കു പ​ക​രം ഈ ​പേ​സ​ർ ക​ളി​ക്കും; ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം ഉറപ്പ് ...

ബി​ർ​മിം​ഗ്ഹാം: ലീ​ഡ്‌​സ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ, ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ക​ളി​ക്കാ​ൻ സാ​ധ്യ​ത കു​റ​വ്. ജൂ​ലൈ ര​ണ്ടി​ന് ബി​ർ​മിം​ഗ്ഹാ​മി​ലെ എ​ജ്ബാ​സ്റ്റ​ൺ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ര​ണ്ടാം ടെ​സ്റ്റ് പോ​രാ​ട്ടം.

ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ൽ ജ​സ്പ്രീ​ത് ബും​റ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ര​ണ്ടാം ടെ​സ്റ്റി​ൽ ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ല. വ​ർ​ക്ക്‌​ലോ​ഡ് പ​രി​ഗ​ണി​ച്ച് അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മേ ബും​റ ക​ളി​ക്കു​ക​യു​ള്ളൂ എ​ന്ന് നേ​ര​ത്തേ ബി​സി​സി​ഐ അ​റി​യി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.
ബും​റ​യു​ടെ അ​ഭാ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ ക​ളി​ക്കാ​നു​ള്ള അ​വ​സ​രം പേ​സ​ർ അ​ർ​ഷ​ദീ​പ് സിം​ഗി​നു ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ർ​ഷ​ദീ​പി​നു വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ബും​റ ഉ​ണ്ടാ​കു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​കാ​ന്‍ ടീം ​മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​യി​ല്ല. ഇ​ന്ത്യ​യു​ടെ അ​സി​സ്റ്റ​ന്‍റ് കോ​ച്ച് റ​യാ​ന്‍ ടെ​ന്‍​ഡോ​ഷെ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ: ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബും​റ ഉ​ണ്ടാ​കും. എ​ന്നാ​ല്‍, മ​ത്സ​രം ക​ളി​ക്കു​മോ എ​ന്ന​തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ പേ​സ് ഓ​ള്‍​റൗ​ണ്ട​ര്‍ സ്ഥാ​ന​ത്തേ​ക്ക് നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി തി​രി​ച്ചെ​ത്തും എ​ന്നാ​ണ് വി​വ​രം. പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ല്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​ക്ക് കൃ​ത്യ​മാ​യ സ്ഥാ​നം ന​ല്‍​കി​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നീ​ക്കം. ലീ​ഡ്‌​സി​ല്‍ പേ​സ് ഓ​ള്‍ റൗ​ണ്ട​ര്‍ സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യ ഷാ​ര്‍​ദു​ള്‍ ഠാ​ക്കൂ​റി​നു പ​ക​ര​മാ​ണ് നി​തീ​ഷ് കു​മാ​ര്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ എ​ത്തു​ക. ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

ഇ​തു​വ​രെ അ​ഞ്ച് ടെ​സ്റ്റ് ക​ളി​ച്ചി​ട്ടു​ണ്ട് 22കാ​ര​നാ​യ ഈ ​ബാ​റ്റിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍. സ്പി​ന്ന​ർ കു​ൽ​ദീ​പ് യാ​ദ​വ്, സ്പി​ൻ ഓ​ൾ റൗ​ണ്ട​ർ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്നു​ണ്ട്.

Latest News

Corehub Up